UAE
അവധി ആഘോഷം: യാത്ര മുടങ്ങാതിരിക്കാന്‍ മൂന്നു മണിക്കൂര്‍ മുന്‍പ് വിമാനത്താവളങ്ങളില്‍ എത്തണമെന്ന് യുഎഇ
ദുബൈ: രാജ്യം ശൈത്യകാല അവധിയിലേക്കും അത് സൃഷ്ടിക്കുന്ന വിമാനത്താവളങ്ങളിലെ തിരക്കിലേക്കും കടന്നതോടെ സ്വന്തം യാത്ര മുടങ്ങാതിരിക്കാന്‍ യാത്രക്കാര്‍ മൂന്നു മണിക്കൂര്‍ മുന്‍പെങ്കിലും രാജ്യത്തെ വിമാനത്താവളങ്ങളിലേക്ക് എത്തിയിരിക്കണമെന്ന് യുഎഇ അധികൃതര്‍ അഭ്യര്‍ഥിച്ചു.
രാജ്യത്തെ പ്രധാന രാജ്യാന്തര വിമാനത്താവളങ്ങളായ ദുബൈ, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ തിരക്ക് പാരമ്യത്തിലേക്ക എത്തിയ സാഹചര്യത്തിലാണ് വിമാനത്താവള അധികൃതര്‍ നിര്‍ദേശവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഡിസംബര്‍ 13 മുതലുള്ള ശൈത്യകാല അവധി സീസണില്‍ ദുബൈ വിമാനത്താവളം പ്രതീക്ഷിക്കുന്നത് 52 ലക്ഷം യാത്രക്കാരെയാണ്.