Movies
ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ഡേവിഡ് ലിഞ്ച് അന്തരിച്ചു
ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ഡേവിഡ് ലിഞ്ച് അന്തരിച്ചു. കുടുംബമാണ് അദ്ദേഹത്തിന്റെ മരണവിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. മരണകാരണം വ്യക്തമല്ല. പുകവലിയെ തുടർന്നുണ്ടാകുന്ന ശ്വാസകോശ രോഗമായ എംഫിസീമിയയുടെ ചികിത്സയിലായിരുന്നു
ബ്ലു വെൽവെറ്റ്, ദി എലഫെന്റ് മാൻ, മുൾഹോളണ്ട് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്. അദ്ദേഹത്തിന്റെ ട്വീൻ പീക്ക് എന്ന ടെലിവിഷൻ സീരീസ് ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു
മികച്ച സംവിധായകനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചിട്ടുള്ള ലഞ്ചിന് 2019ൽ ലൈഫ് ടൈം അച്ചീവ്മെന്റിനുള്ള അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.