Movies
ഹോളവുഡിനോട് കിട പിടിക്കുന്ന ഫ്രെയിമുകൾ; കല്യാണി-നസ്ലിൻ കോംബോയിലെ സൂപ്പർ ഹീറോ ചിത്രത്തിന്റെ ടീസർ പുറത്ത്

കല്യാണി പ്രിയദർശനും നസ്ലിനും പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ സൂപ്പർ ഹീറോ ചിത്രം ലോക: ചാപ്റ്റർ-1 ചന്ദ്രയുടെ ടീസർ പുറത്തിറങ്ങി. ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വൽ ഇഫക്ട്‌സും ഫ്രെയിമുകളും സിനിമാട്ടോഗ്രാഫിയുമൊക്കെ വ്യക്തമാക്കുന്ന ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്.
ഡൊമനിക് അരുൺ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. ലോക സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ചന്ദ്ര. സൂപ്പർ ഹീറോ കഥാപാത്രമായ ചന്ദ്രയായാണ് കല്യാണി പ്രിയദർശൻ വേഷമിടുന്നത്.
യാനിക് ബെൻ ആണ് ആക്ഷൻ കൊറിയോഗ്രാഫർ. ജേക്‌സ് ബിജോയ് സംഗീതം കൈകാര്യം ചെയ്യുന്നു. 25 കോടി രൂപ ചെലവിലാണ് ചിത്രം പുറത്തിറങ്ങുന്നത്.