Gulf
ഹോം ഫെസ്റ്റിവല്‍ മെഗാ ഡ്രോ: ദുബൈയിലെ താമസക്കാരനായ സ്വദേശിക്ക് ഫ്‌ളാറ്റ്
ദുബൈ: ദുബൈ ഹോം ഫെസ്റ്റിവല്‍(ഡിഎച്ച്എഫ്) മെഗാ ഡ്രോയില്‍ ഡമാക് പ്രോപര്‍ട്ടീസ് നല്‍കുന്ന വണ്‍ ബെഡ്‌റൂം ഫ്‌ളാറ്റിന് അവകാശിയായി ദുബൈയിലെ താമസക്കാരനായ സ്വദേശി യുവാവ്. മുഹമ്മദ് ബുര്‍ഖൈബക്കാണ് ഒന്നാം സമ്മാനമായി ഫ്‌ളാറ്റ് ലഭിച്ചത്.
ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റി(ഡിഎഫ്ആര്‍ഇ)ന്റെ ആറാമത് സീസണാണ് മുഹമ്മദിനെ സമ്മാനാര്‍ഹനാക്കിയത്. ദുബൈ ഇസ്‌ലാമിക് ബാങ്കുമായും വിസയുമായി സഹകരിച്ചാണ് ഡിഎഫ്ആര്‍ഇ നറുക്കെടുപ്പ് സംഘടിപ്പിച്ചത്. സമ്മാന ലബ്ധി ജീവിതംതന്നെ മാറ്റുന്ന സംഭവമായി മാറിയെന്ന് വിജയി പ്രതികരിച്ചു. ഇത് വലിയൊരു അനുഗ്രവും കൂടുതല്‍ അവസരങ്ങളിലേക്കുള്ള വഴിതുറക്കലുമാണെന്നും അദ്ദേഹം പറഞ്ഞു.