Doha
ഖത്തറില്‍ തേന്‍ ഉത്സവത്തിന് നാളെ തുടക്കമാവും
ദോഹ: 10 ദിവസം നീളുന്ന ഖത്തര്‍ തേന്‍ ഉത്സവത്തിന് നാളെ ഉംസലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ തുടക്കമാവും. രാവിലെ ഒന്‍പത് മുതല്‍ ഉച്ച ഒന്നുവരേയും വൈകിയിട്ട് നാലു മുതല്‍ രാത്രി എട്ടുവരെയുമാണ് പ്രവേശനം. 2024 നവംബര്‍ 21ന് ആരംഭിച്ച ഉംസലാല്‍ വിന്റര്‍ ഫെസ്റ്റിവലിന്റെ ഭാഗമായ തേന്‍ ഉത്സവം 18ന് അവസാനിക്കും. അടുത്ത മാസം 19 വരെയാണ് ഉംസലാല്‍ ഫെസ്റ്റ് നടക്കുന്നത്.
ഖത്തര്‍ ദേശീയതയെ ഉയര്‍ത്തിപ്പിടിക്കാനും പ്രാദേശിക ഉല്പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഹസാദ് ഫുഡ് കമ്പിയുമായി സഹകരിച്ച് വിവിധ പരിപാടികളോടെ വിന്റര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ശേഖരിക്കുന്ന വൈവിധ്യമാര്‍ന്ന രുചിയോടെയുള്ള തേന്‍ ഇവിടെ ലഭ്യമാവും.