Kerala

ഹണി റോസിന്റെ പരാതി: രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

നടി ഹണിറോസിന്റെ പരാതിയിൽ അറസ്റ്റ് തടയണമെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. പോലീസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കോടതിയെ സമീപിച്ചത്. എറണാകുളം സെൻട്രൽ പോലീസിലാണ് ഹണി റോസ് പരാതി നൽകിയത്.

അതേസമയം, ഹണി റോസിനെ അധിക്ഷേപിച്ചതിൽ രാഹുൽ ഈശ്വരനെതിരെ വീണ്ടും പരാതി നൽകിയിട്ടുണ്ട്. രാഹുലിനെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് തൃശ്ശൂർ സ്വദേശി സലീമാണ് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്. ഹണി റോസ് നൽകിയ പരാതിയിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാഹുലിന്റേത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്ന പരാമർശമല്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിശദമായ അന്വേഷണത്തിന് ശേഷം രണ്ടു പരാതികളിലും കേസെടുക്കാൻ സാധ്യതയുണ്ട്. അതേസമയം സമൂഹ മാധ്യമങ്ങളിൽ ഹണി റോസിനെതിരെ മോശം കമന്റിട്ടു എന്ന കേസിൽ കൂടുതൽ പ്രതികളെ പിടികൂടാൻ പോലീസിന് ആയിട്ടില്ല.

 

Related Articles

Back to top button
error: Content is protected !!