Kerala
ഉറ്റവരെ നഷ്ടപ്പെട്ട ജീവിതത്തിലേക്ക് എത്തിയ പ്രത്യാശ; ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും

വയനാട് ദുരന്തത്തിൽ വീടും ഉറ്റവരെയും പിന്നീടുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട് വയനാടിന്റെ നൊമ്പരമായി മാറിയ ശ്രുതി ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും. രാവിലെ പത്ത് മണിയോടെ കലക്ടറേറ്റിൽ എത്തി റവന്യു വകുപ്പിൽ ക്ലർക്കായി ചുമതലയേൽക്കും
ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ ശ്രുതിക്ക് ജോലി നൽകുമെന്ന് മുഖ്യമന്ത്രിയും റവന്യു മന്ത്രി കെ രാജനും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് റവന്യു വകുപ്പിൽ നിയമനം നൽകിയുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്.
ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെ നഷ്ടമായത്. ദുരന്തത്തിൽ താങ്ങായി ഒപ്പം നിന്ന പ്രതിശ്രുത വരൻ ജെൻസൺ പിന്നാലെ വാഹനാപകടത്തിൽ മരിച്ചു. ശ്രുതിയുടെ വിവാഹം കഴിഞ്ഞ മാസം നടക്കാനിരിക്കെയാണ് ജെൻസണിന്റെ അപ്രതീക്ഷിത വിയോഗമുണ്ടായത്.