എയർ ഹോസ്റ്റസിനെ വെന്റിലേറ്ററിൽ വെച്ച് പീഡിപ്പിച്ചത് ആശുപത്രി ജീവനക്കാരൻ; പ്രതി പിടിയിൽ

ഗുരുഗ്രാമിൽ എയർ ഹോസ്റ്റസിനെ വെന്റിലേറ്ററിൽ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. ആശുപത്രിയിൽ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന ദീപക് എന്നയാളാണ് പിടിയിലായത്. പരാതി നൽകി അഞ്ച് ദിവസത്തിന് ശേഷമാണ് ഇയാളെ പോലീസ് പിടികൂടിയത്.
ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തിലായിരുന്നപ്പോൾ ലൈംഗികാതിക്രമം നേരിട്ടെന്ന ഗുരുതര ആരോപണമാണ് 46കാരിയായ എയർ ഹോസ്റ്റസ് ഉയർത്തിയത്. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഏപ്രിൽ 6ന് പീഡിപ്പിക്കപ്പെട്ടെന്നായിരുന്നു പരാതി. ഏപ്രിൽ 13ന് ഡിസ്ചാർജ് ചെയ്ത ശേഷമാണ് ഭർത്താവിനോട് യുവതി ഇക്കാര്യം പറയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു
പരാതി നൽകി അഞ്ച് ദിവസത്തിന് ശേഷമാണ് ആശുപത്രിയിൽ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന ദീപകിനെ പോലീസ് പിടികൂടിയത്. ഹോട്ടലിലെ സ്വിമ്മിംഗ് പൂളിൽ വീണ് ഗുരുതരാവസ്ഥയിലാണ് യുവതിയെ ഗുരുഗ്രാമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ സമയത്തായിരുന്നു ലൈംഗികാതിക്രമം