Kerala
കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിൽ മരിച്ച നിലയിൽ

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയി കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ചൂള പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയാണ് മരിച്ചത്. വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പശുവിനെയും ചത്തനിലയിൽ കണ്ടെത്തി
ബോബിയെ കാണാതായതോടെ വനംവകുപ്പും ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ദുരന്തനിവാരണ സേന പ്രവർത്തകരും തെരച്ചിൽ നടത്തിയിരുന്നു. രാത്രിയോടെയാണ് ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്
ബോബിയുടെ ശരീരത്തിൽ പരുക്കുകളില്ല. പശുവിന്റെ ശരീരത്തിലും പരുക്കുകളില്ല. ബോബിയുടെ മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.