Health

തടി കുറയ്ക്കാന്‍ ചപ്പാത്തി എങ്ങനെ കഴിക്കണം?

മനുഷ്യര്‍ക്ക് തടിക്കുന്നതും മെലിയുന്നതുമെല്ലാം ഏറെ സങ്കടമുള്ള കാര്യമാണ്. കഴിഞ്ഞ കാലങ്ങളില്‍ തടി കുറഞ്ഞിരുന്നാല്‍ ഏറെ സങ്കടപ്പെടുന്നവരായിരുന്നു നാം മലയാളികള്‍. എന്നാല്‍ ശരീരഭാരം കൂടുന്നതിന്റെ ദോഷങ്ങള്‍ വ്യക്തമായതോടെ തടി കുറയ്ക്കാന്‍ വേണ്ടി പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് മിക്കവരും എന്ന സ്ഥിതിയായിരിക്കുന്നു.

ഭക്ഷണവും വ്യായാമവുമെല്ലാം തടി കുറയാന്‍ ഏറെ പ്രധാനമാണ്. തടി കുറയ്ക്കാന്‍ ഷുഗറും കാര്‍ബോഹൈഡ്രേറ്റുമെല്ലാം നിയന്ത്രിയ്ക്കേണ്ടതുമുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചപ്പാത്തി. എന്നാല്‍ ചപ്പാത്തി വെറുതേ കഴിച്ചത് കൊണ്ട് കാര്യമില്ല. തടി കുറയ്ക്കാന്‍ ചപ്പാത്തി് എങ്ങനെ കഴിക്കണമെന്നത് പ്രധാനപ്പെട്ട കാര്യമാണ്.

തടി കുറയ്ക്കാന്‍ നെയ്യ് പുരട്ടി ചപ്പാത്തി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തും. രക്തത്തിലേക്ക് ഷുഗര്‍ കടക്കുന്നത് പതുക്കെയാക്കും. വിശപ്പും പെട്ടെന്ന് കുറയ്ക്കും. ഇതെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കും. ഇതുപോലെ മിതമായ അളവില്‍ ചപ്പാത്തി കഴിയ്ക്കുകയെന്നതും പ്രധാനമാണ്. ചോറ് ഒഴിവാക്കി പകരം അഞ്ച്, ആറ് ചപ്പാത്തി കഴിച്ചാല്‍ ഗുണമുണ്ടാകില്ലെന്ന് ഓര്‍ക്കണം. ആട്ട ചപ്പാത്തിയാണ് കൂടുതല്‍ പേരും ഉപയോഗിയ്ക്കുന്നത്. ഇതില്‍ 70-80 വരെയാണ് കലോറി. ഏകദേശം ചോറിന്റെ കലോറിക്ക് അടുത്തെത്തും. ഇതില്‍ വൈറ്റമിന്‍ ബി, ഫൈബര്‍ എന്നിവയുമുണ്ട്.

മള്‍ട്ടിഗ്രെയിന്‍ ചപ്പാത്തി
മള്‍ട്ടിഗ്രെയിന്‍ ചപ്പാത്തിയില്‍ വ്യത്യസ്ത ധാന്യങ്ങളായതിനാല്‍ കൂടുതല്‍ പോഷകവും ഒപ്പം എട്ട് മുതല്‍ 100 കലോറി വരെയും ലഭിക്കും. ജോവര്‍ ചപ്പാത്തിയില്‍ കലോറി 50-60 വരെയാണ്. ഇത് ഗ്ലൂട്ടെന്‍ ഫ്രീ ആണ്. ഗ്ലൂട്ടെന്‍ അലര്‍ജി ഉള്ളവര്‍ക്ക് ഇത് ഉപയോഗിയ്ക്കാന്‍ സാധിക്കും. ഷുഗര്‍ പ്രശ്നങ്ങളുള്ളവര്‍ക്കും ഇത് നല്ലതാണ്. റാഗി ചപ്പാത്തിയില്‍ കലോറി 80-90 ആണ് ഉള്ളത്. ഇതില്‍ കാല്‍സ്യവും ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു.
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഏറ്റവും നല്ലത് ജോവര്‍ ചപ്പാത്തിയാണ്. ഇതില്‍ കലോറി കുറവാണ്. നാരുകളും ഇതില്‍ ധാരാളമുണ്ട്. ഷുഗര്‍ നിയന്ത്രിയ്ക്കാനും ഏറെ സഹായിക്കുന്നതാണ് ജോവര്‍.

Related Articles

Back to top button