കോഴിക്കോട് പെരുമണ്ണയിൽ ആക്രി കടയ്ക്ക് തീപിടിച്ചു. പുലർച്ചെ രണ്ടരയോടെയാണ് അപകടം. കോഴിക്കോട് നിന്ന് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പെരുമണ്ണ സ്വദേശി ഷംസീറിന്റെ ഉടമസ്ഥതയിലുള്ള ആക്രി കടയ്ക്കാണ് തീപിടിച്ചത്
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
സമീപത്ത് വീടുകളും ആരാധനാലയങ്ങളുമുള്ളതിനാൽ നാട്ടുകാർ തന്നെ തീയണക്കാൻ ശ്രമം നടത്തിയരുന്നു. എങ്കിലും തീ ആളിപ്പടരുകയായിരുന്നു. പിന്നാലെയാണ് ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചത്. മൂന്ന് മണിയോടെ ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി.
മീഞ്ചന്ത, ബീച്ച്, വെള്ളിമാടുകുന്ന് എന്നിവിടങ്ങളിൽ നിന്നായി ഏഴ് ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്ത് എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല