National
രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധനവ്; 24 മണിക്കൂറിനിടെ മൂന്ന് മരണം

രാജ്യത്ത് കൊവിഡ് കേസുകൾ ഏഴായിരത്തോട് അടുക്കുന്നു. 6815 ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിലൊന്ന് കേരളത്തിലാണ്
കേരളത്തിലെ ആക്ടീവ് കേസുകൾ 2000 കടന്നു. 79 വയസുകാരനാണ് കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത്. ഡൽഹിയിലും ജാർഖണ്ഡിലും ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിലും ഗുജറാത്തിലും കേസുകൾ വർധിക്കുകയാണ്
കൊവിഡിന്റെ പുതിയ വകഭേദമാണ് രാജ്യത്ത് വ്യാപിക്കുന്നത്. എക്‌സ് എഫ് ജി എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. 163 പേർക്ക് ബാധിച്ചത് എക്‌സ് എഫ് ജിയെന്നാണ് കണ്ടെത്തൽ