Kerala
കൊല്ലം അഞ്ചാലുംമൂട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

കൊല്ലം അഞ്ചാലുംമൂട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. കല്ലുവാതുക്കൽ സ്വദേശിനി രേവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ചാത്തന്നൂർ സ്വദേശി ദിനുവിനെ പോലീസ് പിടികൂടി
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കെയർ ടേക്കറായി ജോലിക്ക് നിന്ന വീട്ടിൽ കയറി രേവതിയെ കുത്തുകയായിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാരാണ് രേവതിയെ ആശുപത്രിയിൽ എത്തിച്ചത്. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല