പി രാജുവിനെ അനുകൂലിച്ചതിൽ ഖേദമില്ല; അത്രയെങ്കിലും ചെയ്തില്ലെങ്കിൽ മനുഷ്യനാകില്ല: കെഇ ഇസ്മായിൽ

അന്തരിച്ച സിപിഐ നേതാവ് പി രാജുവിനെ അനുകൂലിച്ച് പറഞ്ഞ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് കെഇ ഇസ്മായിൽ. സംസ്ഥാന നേതൃത്വത്തിന്റെ സസ്‌പെൻഷൻ നടപടി സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. നടപടി വന്നാലും താൻ പാർട്ടിയിൽ ഉറച്ചുനിൽക്കും
താൻ പറഞ്ഞ കാര്യങ്ങളിൽ ഖേദമില്ല. പറയേണ്ട കാര്യം മാത്രമാണ് പറഞ്ഞത്. അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ മനുഷ്യനാകില്ല. പാർട്ടി നടപടിയിൽ അത്ഭുതമില്ല. ഇത് എന്നോ പ്രതീക്ഷിച്ചതാണ്. നടപടി എന്തുകൊണ്ട് വൈകിയെന്നാണ് ചിന്തിക്കുന്നത്
സംസ്ഥാന സെക്രട്ടറി തന്നെ വിളിച്ചിട്ടില്ല. എന്നാൽ നിരവധി പാർട്ടി പ്രവർത്തകരും സംസ്ഥാന നേതാക്കളും പിന്തുണ അറിയിച്ച് വിളിച്ചെന്നും കെഇ ഇസ്മായിൽ പറഞ്ഞു. പാർട്ടിയുടെ അച്ചടക്ക നടപടി പി രാജുവിന് വിഷമമുണ്ടാക്കിയെന്നായിരുന്നു കെഇ ഇസ്മായിലിന്റെ പരാമർശം. ഇത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്.