National
ഞാനും സൈന്യത്തിൽ ചേരും, അച്ഛന്റെ രക്തസാക്ഷിത്വത്തിന് എണ്ണിയെണ്ണി പകരം ചോദിക്കും: വീരമൃത്യു വരിച്ച ജവാന്റെ മകൾ

ജമ്മു കാശ്മീരിലെ ഉധംപൂരിൽ പാക് ഡ്രോൺ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ സുരേന്ദ്രകുമാർ മൊഗെയ്ക്ക് വിട നൽകി നാട്. ശത്രുക്കളെ നേരിടുന്നതിനിടെയാണ് അച്ഛൻ മരിച്ചതെന്നും വലുതാകുമ്പോൾ താനും സൈന്യത്തിൽ ചേരുമെന്നും സുരേന്ദ്രകുമാറിന്റെ 11 വയസുകാരി മകൾ വർത്തിക പറഞ്ഞു. അച്ഛന്റെ രക്തസാക്ഷിത്വത്തിന് എണ്ണിയെണ്ണി പകരം ചോദിക്കും.
വീരമൃത്യു വരിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് പോലും സുരേന്ദ്രകുമാർ വർത്തികയുമായി ഫോണിൽ സംസാരിച്ചിരുന്നു. വ്യോമസേനയിൽ മെഡിക്കൽ അസിസ്റ്റന്റ് ആയിരുന്നു അദ്ദേഹം. പാക് ഷെല്ലാക്രമണം നടക്കുമ്പോൾ ഉധംപൂർ വ്യോമത്താവളത്തിൽ മെഡിക്കൽ ഡിസ്പെൻസറിയിലായിരുന്നു
ശനിയാഴ്ച നടന്ന ഷെല്ലാക്രമണത്തിലാണ് 36കാരനായ സുരേന്ദ്രകുമാർ മരിച്ചത്. രാജസ്ഥാനിലെ ജുൻജുനു സ്വദേശിയാണ്. ഏഴ് വയസുകാരൻ മകൻ ദക്ഷ് ആണ് അന്ത്യകർമകൾ ചെയ്തത്.