Kerala
ഐബി ഉദ്യോഗസ്ഥ മേഘ ജീവനൊടുക്കിയത് പ്രണയനൈരാശ്യത്തെ തുടർന്നെന്ന് പോലീസ്

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി പോലീസ്. ഐബിയിലെ ജോലിക്കാരനുമായി മേഘ പ്രണയത്തിലായിരുന്നു. യുവാവ് ബന്ധത്തിൽ നിന്ന് അടുത്തിടെ പിൻമാറി. ഇതിന്റെ മനോവിഷമത്തിലാണ് മേഘ ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്
മേഘയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മരണത്തിൽ പോലീസിന്റെ നിഗമനം പുറത്തുവന്നത്. അതേസമയം മേഘയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഐബിക്കും പോലീസിനും പരാതി നൽകിയിട്ടുണ്ട്
പത്തനംതിട്ട സ്വദേശിയായ മേഘ തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥയായിരുന്നു. ഇന്നലെ ജോലി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നും മടങ്ങിയ മേഘയെ ചാക്ക റെയിൽവേ ട്രാക്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.