Kerala
ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ്; സുകാന്ത് സുരേഷിന് ജാമ്യം

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസിൽ പ്രതി സുകാന്ത് സുരേഷിന് ജാമ്യം. അന്വേഷണത്തിന്റെ പ്രധാന ഘട്ടങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ പ്രതിയെ ഇനിയും കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്ന് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. മാർച്ച് 24നാണ് തിരുവനന്തപുരം പേട്ടക്ക് സമീപം റെയിൽവേ ട്രാക്കിൽ പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടത്.
മകളുടെ മരണത്തിന് പിന്നിൽ സഹപ്രവർത്തകനായ സുകാന്താണെന്ന് ആരോപിച്ച് കുടുംബം രംഗത്തുവരികയായിരുന്നു. അന്വേഷണത്തിൽ യുവതി ലൈംഗിക ചൂഷണത്തിനും സാമ്പത്തിക ചൂഷണത്തിനും ഇരയായതായി പോലീസ് കണ്ടെത്തിയിരുന്നു.