
അബുദാബി: മധ്യപൂര്‍വ ദേശത്തെ ഏറ്റവും വലിയ പ്രതിരോധ സാമഗ്രികളുടെ പ്രദര്‍ശനമായ ഐഡെക്‌സി(ഇന്റര്‍നാഷണല്‍ ഡിഫന്‍സ് എക്‌സിബിഷന്‍ ആന്‍ഡ് കോണ്‍ഫറന്‍സ്)ന് യുഎഇ തലസ്ഥാനത്ത് ഇന്നലെ തുടക്കമായി. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. തുടക്കമായി. 21 വരെ നീണ്ടുനില്‍ക്കുന്ന ഐഡെക്‌സ് പ്രദര്‍ശനത്തില്‍ കോംപാക്ട് വാഹനങ്ങള്‍, യുദ്ധവിമാനങ്ങള്‍, ഗുണമേന്മയുള്ള തോക്കുകള്‍, ഡ്രോണുകള്‍, സിമുലേറ്ററുകള്‍, കവചിത വാഹനങ്ങള്‍ തുടങ്ങിയ നിരവധി ഉപകരണങ്ങളാണ് പ്രദര്‍ശനത്തിനായി എത്തിച്ചിരിക്കുന്നത്.
ഇന്ത്യ ഉള്‍പ്പെടെ 65 രാജ്യങ്ങളില്‍ നിന്നായി 1,565 കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. വിദേശ കമ്പനികളെ ആശ്രയിക്കുന്നത് കുറച്ചു കൊണ്ടുവരാനും പ്രാദേശികമായി പ്രതിരോധ മേഖലയ്ക്ക് ആവശ്യമുള്ള വസ്തുക്കള്‍ സ്വന്തമായി നിര്‍മ്മിക്കാനുമാണ് യുഎഇ പരിശ്രമിക്കുന്നതെന്ന് ഐഡെക്‌സ് ഡയറക്ടര്‍ സഈദ് അല്‍ മന്‍സൂരി പറഞ്ഞു. 20031 ആവുമ്പോഴേക്കും രാജ്യത്തിന്റെ വ്യവസായിക രംഗത്തെ ഉത്പാദനം 30,000 കോടി ദിര്‍ഹമായി ഉയര്‍ത്താനുള്ള ലക്ഷ്യവുമായി യുഎഇ മുന്നേറിക്കൊണ്ടിരിക്കുകയാണ്. യുഎഇയുടെ പ്രതിരോധ കമ്പനിയായ എഡ്ജ് ഉള്‍പ്പെടെയുള്ള പ്രാദേശിക കമ്പനികള്‍ക്ക് യുഎഇ സായുധസേന 383 കോടി ദിര്‍ഹത്തിന്റെ 9 കരാറുകള്‍ പ്രദര്‍ശനത്തില്‍ ഒപ്പുവച്ചു ഒപ്പിട്ട് നല്‍കി. വിദേശരാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ 14.34 കോടി ദിര്‍ഹത്തിന്റെ നാലു കരാറുകളാണ് നേടിയത്.