
അബുദാബി: ഐഡെക്‌സ്് ആന്‍ഡ് നവ്‌ഡെക്‌സ് 2025ല്‍ മൊത്തം 9.7 ബില്യണ്‍ ദിര്‍ഹത്തിന്റെ കരാറുകളില്‍ ഒപ്പുവെച്ചതായി അധികൃതര്‍ വെളിപ്പെടുത്തി. അഞ്ചു കരാറുകളില്‍ ഒപ്പുവെച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ വ്യക്തമാക്കി 5.8 ബില്യണ്‍ മൂല്യമുള്ള കരാറുകള്‍ പ്രദര്‍ശനത്തിന്റെ രണ്ടാം ദിനമായ ഇന്നലെ ഒപ്പുവെച്ചപ്പോള്‍ ഒന്നാം ദിനത്തില്‍ ഒപ്പിട്ട കരാറിന്റെ മൂല്യവും കൂടി കൂട്ടുമ്പോഴാണ് മൊത്തം 9.7 ദിര്‍ഹത്തിന്റെ 18 ഡീലുകള്‍ നടന്നത്.
തവാസുല്‍ കൗണ്‍സിലിന്റെ ഔദ്യോഗിക വാക്താക്കളായ മാജിദ് അഹമ്മദ് അല്‍ ജാബരി, മുഹമ്മദ് സെയ്ഫ് അല്‍ സാബി, മഹ്‌റ ബിലാല്‍ അല്‍ ദഹേരി എന്നിവര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തിന് കീഴില്‍ പ്രതിരോധ മന്ത്രാലയവുമായും തവാസുല്‍ കൗണ്‍സിലുമായി സഹകരിച്ച് അഡ്‌നെക് ഗ്രൂപ്പാണ് എഡെക്‌സ് സംഘടിപ്പിക്കുന്നത്.