Kerala

ഇടുക്കി കെഎസ്ആർടിസി ബസ് അപകടം; മരണസംഖ്യ നാലായി, പരുക്കേറ്റ ഒരാളുടെ നില ഗുരുതരം

ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ നാലായി. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. മാവേലിക്കര സ്വദേശി ബിന്ദു നാരായണൻ, അരുൺ ഹരി, രമ മോഹൻ, സംഗീത് എന്നിവരാണ് മരിച്ചത്

അപകടസമയത്ത് 34 പേരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇയാളെ പാലാ മാർസ്ലീവ ആശുപത്രിയിലേക്ക് മാറ്റി. ബിന്ദു നാരായണനെ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.

ബിന്ദുവിന്റെ ഭർത്താവ് ഉണ്ണിത്താൻ പാലായിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ബസിന്റെ കാലപ്പഴക്കം, ഫിറ്റ്‌നെസ് എന്നിവ പരിശോധിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!