മാർച്ച്-1 എത്തി; ബെവ്കോ ഡ്രൈ ഡേ മാറ്റുമോ

അങ്ങനെ ഒരു മാസം പൂർത്തിയാവുകയാണ്. ഫെബ്രുവരിയിൽ 28 ദിവസം മാത്രമുള്ളത് ഒരു പക്ഷെ മാസം തീരുന്നതിൻ്റെ സ്പീഡ് കൂടിയെന്ന് തോന്നിപ്പോയേക്കാം. മാർച്ച്-1 ആരംഭിക്കുന്നത് കേരളത്തിലെ മദ്യശാലകൾക്ക് അവധി/ ഡ്രൈ ഡേയുമായാണ്.സ്വഭാവികമായി ബിവറേജ് ഷോപ്പുകൾക്കും അന്ന് അവധിയാണ്. എന്നാൽ മാസം തോറും 1-ാം തീയ്യതി ഡ്രൈ ഡേ എന്ന കൺസെപ്റ്റിൽ മാറ്റങ്ങൾ വന്നേക്കുമെന്നാണ് സൂചന. വർഷത്തിലെ 12 ഡ്രൈ ഡേകൾക്ക് ഇത്തരത്തിൽ മാറ്റം വരുമെന്നാണ് സൂചന. ജീവനക്കാർക്ക് കൂടി അനുയോജ്യമായ തീയ്യതികളെന്ന ആശയം നടപ്പാക്കാനുള്ള ആലോചനയിലാണ് നിലവിൽ ബെവ്കോ എന്ന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിൻ്റെ ഫെബ്രുവരി 21- പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
മാർച്ച-1-ന്
നിലവിൽ ഡ്രൈ ഡേകളുള്ള ദിവസത്തിൽ മാറ്റമില്ല, അതു കൊണ്ട് തന്നെ മാർച്ച-1-ന് സ്വഭാവികമായും മദ്യഷോപ്പുകൾ തുറക്കില്ല. ശിവരാത്രി പൊതു അവധിയായിരുന്നതിനാൽ തന്നെ അന്ന് ബെവ്കോ അവധിയായിരുന്നില്ല. ഇനി ദുഖ വെള്ളി മാത്രമാണ് അടുത്തായി വരാനുള്ള ബെവ്കോ അവധിയുള്ള ദിവസം. ഇത് ഏപ്രിൽ-18നാണ്, ശേഷം ലോഹ ലഹരി വിരുദ്ധ ദിനവും, സ്വാതന്ത്ര്യദിനം, തിരുവോണം എല്ലാം അവധിയുള്ള ദിവസങ്ങളാണ്.
അതേസമയം തങ്ങളുടെ ഉത്പാദനം വർധിപ്പിക്കുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് ബെവ്കോ. ഓട്ടോമേഷൻ വഴി ജവാൻ റം വിൽപ്പന 15% വർദ്ധിപ്പിക്കാൻ ബെവ്കോ ലക്ഷ്യമിടുന്നു. നിലവിൽ, തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിലെ (TSCL) തടസ്സങ്ങൾ ഉൽപ്പാദനത്തിന് തടസ്സമാവുന്നുണ്ട് ഇതു കൊണ്ടാണ് പ്രൊഡക്ഷനിൽ മാറ്റങ്ങൾ കൊണ്ടുവരൻ ആലോചിക്കുന്നത്.
മലബാർ ഡിസ്റ്റിലറിയിൽ
കൂടാതെ ചിറ്റൂരിലെ മലബാർ ഡിസ്റ്റിലറിയിൽ (എംഡിഎൽ) നിന്ന് സ്വന്തമായി ഒരു ബ്രാൻഡി ബ്രാൻഡ് ആരംഭിക്കാനും, അതുവഴി ഉൽപ്പന്ന ശ്രേണി കൂടുതൽ വികസിപ്പിക്കാനും ബെവ്കോ ആലോചിക്കുന്നുണ്ട്.
എല്ലാ ജില്ലകളിലും സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റുകൾ
“ആദ്യ ഘട്ടത്തിൽ എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നാല് സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റുകൾ തുറക്കുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി പറയുന്നു. “ഈ ഔട്ട്‌ലെറ്റുകൾ ആകർഷകമായ ഇന്റീരിയറും എക്സ്റ്റീരിയറും ഉള്ള എല്ലാത്തരത്തിലുമുള്ളൊരു സ്വാഗതാർഹമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നവയായിരിക്കും, ബെവ്കോയ്ക്ക് കേരളത്തിലാകെ 278 ഔട്ട്‌ലെറ്റുകളുണ്ട്, 155 എണ്ണമാണ് പ്രീമിയം. സെയിൽസുള്ളത്. അതാത് സ്ഥലങ്ങളിലെ ഷോപ്പുകളോട് ചേർന്നോ അല്ലാതെയോ ആണ് ഔട്ട്‌ലെറ്റുകൾ.