Kerala

മോന്തായം വളഞ്ഞാൽ കഴുക്കോലും വളയും; എകെ ബാലന് സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം

പാലക്കാട് ജില്ലാ സമ്മേളനത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന് വിമർശനം. ബിജെപി നേതാവ് സന്ദീപ് വാര്യർ ബിജെപി വിട്ടപ്പോൾ എകെ ബാലൻ നടത്തിയ പുകഴ്ത്തൽ പരാമർശം ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉയർന്നത്. സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയർ സഖാവാകും എന്ന പരാമർശം വെള്ളം തിളയ്ക്കും മുമ്പ് അരിയിടുന്നതിന് തുല്യമായെന്ന് വിമർശനമുയർന്നു.

ഈനാംപേച്ചി മരപ്പട്ടി പരാമർശങ്ങളിലൂടെ ബാലൻ പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കി. സ്വന്തം പാർട്ടിയെ അണികൾക്കിടയിൽ ആത്മവിശ്വാസമില്ലാതെ ഇകഴ്ത്തിക്കാടുന്നതായി ഇത്. മോന്തായം വളഞ്ഞാൽ കഴുക്കോലും വളയുമെന്ന കാര്യം മുതിർന്ന സഖാക്കൾ മറന്നുപോകരുതെന്നും വിമർശനമുയർന്നു

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ശക്തമായ മത്സരം കാഴ്ച വെച്ച് പാർട്ടി ചിഹ്നം സംരക്ഷിക്കണമെന്ന് എ കെ ബാലൻ ആവശ്യപ്പെട്ടിരുന്നു. ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തെരഞ്ഞെടുപ്പിൽ ചിഹ്നം നഷ്ടമാകുമെന്നും ഈനാംപേച്ചി, നീരാളി, മരപ്പട്ടി പോലുള്ള ചിഹ്നങ്ങളാകും കമ്മീഷൻ അനുവദിക്കുകയെന്നുമായിരുന്നു ബാലന്റെ പരാമർശം

Related Articles

Back to top button
error: Content is protected !!