Kerala

ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ തീമഴ പെയ്യും, സർവതും നശിപ്പിക്കും: ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്

ജനുവരി 20ന് മുമ്പ് ഇസ്രായേലി ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ തകർത്ത് തരിപ്പണമാക്കുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജനുവരി 20നാണ് യുഎസിന്റെ 47ാം പ്രസിഡന്റായി ട്രംപ് അധികാരമേൽക്കുന്നത്. ഇതിന് മുമ്പ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഹമാസിന്റെ സർവനാശമായിരിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

ഫ്‌ളോറിഡയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ പൂർണമായും നശിപ്പിക്കും. നിങ്ങളുടെ അനുരഞ്ജന ചർച്ചയിൽ ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ അധികാരത്തിൽ കയറുന്നതിന് മുമ്പ് ബന്ദികളെ തിരിച്ചെത്തിച്ചില്ലെങ്കിൽ മധ്യപൂർവേഷ്യയിൽ തീമഴ പെയ്യും.

ഇത് ഹമാസിന് ഗുണം ചെയ്യില്ല. ആർക്കും ഗുണം ചെയ്യില്ല. ഇതിൽ കൂടുതൽ ഒന്നും പറയുന്നില്ല. അവരെ ബന്ദികളാക്കാനേ പാടില്ലായിരുന്നു. ഒക്ടോബർ ഏഴിന് ആക്രമണം നടത്താനേ പാടില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!