Kerala

എന്നെയും യുഡിഎഫുകാരെയും ആക്രമിക്കാൻ ശ്രമിച്ചിൽ വീട്ടിൽ കയറി തല അടിച്ചുപൊട്ടിക്കും: ഭീഷണിയുമായി അൻവർ

സിപിഎമ്മിന് നേരെ ഭീഷണിപ്രസംഗവുമായി പിവി അൻവർ. തന്നെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാൽ വീട്ടിൽ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് ഭീഷണി. ചുങ്കത്തറയിലെ പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവിനെ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് അൻവറിന്റെ ഭീഷണി

ചുങ്കത്തറയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അൻവർ. ചുങ്കത്തറയിലെ വനിതാ പഞ്ചായത്തംഗത്തെ സിപിഎം ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന് അൻവർ പറയുന്നു. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവർത്തകരെ എന്റെയും യുഡിഎഫ് പ്രവർത്തകരുടെയും നെഞ്ചത്തേക്ക് പറഞ്ഞുവിട്ടാൽ വീട്ടിൽ കയറി തല അടിച്ചു പൊട്ടിക്കും

ഞങ്ങൾ പറഞ്ഞു വിടുന്ന തലയ്ക്ക് തന്നെ അടിക്കും. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ പഠിച്ചിട്ടില്ല. മുന്നിൽ നിന്ന് തന്നെ പ്രവർത്തിക്കാനാണ് തീരുമാനമെന്നും പിവി അൻവർ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!