കൂടിപ്പോയാൽ 4 ദിവസം; ഇന്ത്യയോട് യുദ്ധം ചെയ്താൽ പാക്കിസ്ഥാന് പിടിച്ചു നിൽക്കാനാവില്ല

ഇന്ത്യയുമായി യുദ്ധമുണ്ടായാൽ നാലു ദിവസത്തിൽ കൂടുതൽ പിടിച്ചു നിൽക്കാൻ പാക്കിസ്ഥാനാവില്ലെന്ന് റിപ്പോർട്ടുകൾ. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യാ-പാക് യുദ്ധമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് വാർത്താ ഏജൻസി എഎൻഐ ആണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വെറും നാലു ദിവസം മാത്രം ഇന്ത്യയെ പ്രതിരോധിക്കാനുള്ള നിർണായക ആയുധങ്ങൾ മാത്രമാണ് പാക്കിസ്ഥാന്‍റെ കൈവശമുള്ളത്. യുക്രെയ്ന് ആയുധങ്ങൾ നൽകിയതാണ് പാക്കിസ്ഥാന് പ്രതിസന്ധിയായതെന്നും റിപ്പോർട്ടിലുണ്ട്. പാക്കിസ്ഥാൻ ഓർഡിനൻസ് ഫാക്‌ടറി (POF) ആണ് പാക് സൈന്യത്തിന് ആവശ്യമായ പടക്കോപ്പുകൾ വിതരണം ചെയ്യുന്നത്. നിലവിൽ യുക്രെയ്നുമായുള്ള ആയുധകരാർ മൂലം ആവശ്യത്തിന് പടക്കോപ്പുകൾ സൈന്യത്തിന് ലഭ്യമാക്കാനുള്ള ശേഷി നിലവിൽ പിഒഎഫിനില്ല. മാത്രമല്ല ആയുധോത്പാദനത്തില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ വരുത്താതുമൂലം ഉത്പാദനത്തില്‍ പെട്ടെന്ന് വര്‍ധനവ് വരുത്താനുമാകില്ല.
രൂക്ഷമായ സൈനിക നടപടിയാണ് ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നതെങ്കിൽ 96 മണിക്കൂറിലധികം പിടിച്ചു നിൽക്കാൻ പാക്കിസ്ഥാന് കഴിയില്ല. നിലവിൽ ഇന്ത്യയെ നേരിടാനുള്ള സാമ്പത്തിക ശേഷിയോ ആയുധ ശേഷിയോ പാക്കിസ്ഥാനില്ലെന്നതാണ് വാസ്തവം.
ഇന്ത്യ-പാക് യുദ്ധമുണ്ടായാൽ അത് പാക്കിസ്ഥാനിലുണ്ടാക്കാൻ പോവുന്ന ആഘ്യാതം വലുതാണ്. ഇത്തരമൊരു പ്രതിസന്ധിയെക്കുറിച്ച് പാക്കിസ്ഥാന് വലിയ ഭീതിയുണ്ട്. ഇന്ത്യയുമായുള്ള സൈനിക സംഘട്ടനം മുന്നിൽ കണ്ട് അതിർത്തിയോട് ചേർന്ന് ഒരു അമ്മ്യുണിഷൻ ഡിപ്പോ പാക് സൈന്യം സജ്ജമാക്കുന്നുണ്ടെന്ന് ഇന്‍റലിജൻസ് റിപ്പോർട്ടുണ്ട്.