National

പ്രധാനമന്ത്രിയെ ഇനി കാണണമെങ്കിൽ കൊവിഡ് ടെസ്റ്റ് നടത്തണം; തീരുമാനം രോഗബാധ ഉയരുന്നതിനിടെ

പ്രധാനമന്ത്രിയെ കാണാനെത്തുന്നവർ കൊവിഡ് ടെസ്റ്റ് നടത്തണമെന്നത് നിർബന്ധമാക്കി. മന്ത്രിമാർ അടക്കമുള്ളവർക്ക് ഇത് ബാധകമാണ്. രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് വൈകിട്ട് ഡൽഹി മുഖ്യമന്ത്രിയും പാർട്ടി എംപിമാരും എംഎൽഎമാരും പ്രധാനമന്ത്രിയെ കാണാൻ നിശ്ചയിച്ചിരുന്നതാണ്

പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഇവരെല്ലാം ആർടിപിസിആർ ടെസ്റ്റ് നടത്തേണ്ടി വരും. ഡൽഹി തെരഞ്ഞെടുപ്പിലെ വിജയത്തിൽ അനുമോദിക്കാനായി ഡൽഹിയിലെ പാർട്ടി നേതാക്കളെ മോദി ഇന്ന് അത്താഴ വിരുന്നിന് ക്ഷണിച്ചിരുന്നു. വൈകിട്ട് 7.30നാണ് അത്താഴ വിരുന്ന്

പുതിയ തീരുമാനപ്രകാരം അത്താഴ വിരുന്നിൽ പങ്കെടുക്കുന്നവർ ആർടിപിസിആർ ചെയ്ത് നെഗറ്റീവ് ആണെന്ന് തെളിയിക്കേണ്ടി വരും. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 306 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആറ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്‌

Related Articles

Back to top button
error: Content is protected !!