Kerala
കെ റെയിൽ ഉപേക്ഷിച്ചെന്ന് കേന്ദ്രത്തിന് കത്തെഴുതിയാൽ പുതിയ പാതയ്ക്ക് അനുമതി ലഭിക്കും: ഇ ശ്രീധരൻ

കെ റെയിലിന് ബദലായി താൻ സമർപ്പിച്ച റെയിൽപ്പാത സംസ്ഥാന സർക്കാരിന് താത്പര്യമുണ്ടെന്ന് ഇ ശ്രീധരൻ. കെ റെയിൽ ഉപേക്ഷിച്ചെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചാൽ പുതിയ പാതയ്ക്ക് അനുമതി ലഭിക്കും. എന്നാൽ ജാള്യതയെ തുടർന്നാണ് സംസ്ഥാന സർക്കാർ അത് പറയാത്തത്
പുതിയ പാതക്ക് അനുമതി തേടണമെന്ന് കെ ശ്രീധരൻ പറഞ്ഞു. കെ റെയിൽ മാറ്റിവെച്ച്, പുതിയ പദ്ധതി എടുക്കാൻ തയ്യാറാകണമെന്ന് കത്തെഴുതി കേന്ദ്രത്തിന് സമർപ്പിക്കണം. അങ്ങനെ വന്നാൽ താൻ തന്നെ നേരിട്ട് കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട് അനുമതി വാങ്ങിയെടുക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു
ഇക്കാര്യം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ അടക്കം അറിയിച്ചതാണ്. എന്നാൽ കെ റെയിൽ വിട്ടുപോയി എന്ന് പറയാനുള്ള മടി കാരണമാണ് സർക്കാർ ഇതിന് തയ്യാറാകാത്തതെന്നും ഇ ശ്രീധരൻ പറഞ്ഞു.