Kerala
അനധികൃത സ്വത്ത് സമ്പാദനം: കെഎം എബ്രഹാമിനെതിരായ സിബിഐ കേസ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ രജിസ്റ്റർ ചെയ്ത കേസ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. സർക്കാരിന്റെ മുൻകൂർ അനുമതി തേടാതെയാണ് കേസ് എടുത്തതെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി.
ആറ് വർഷത്തോളം കെഎം എബ്രഹാം സ്വത്ത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. എബ്രഹാമിന്റെ വാദത്തെ പിന്തുണച്ചാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നിലപാട് സ്വീകരിച്ചത്.
അതേസമയം സാങ്കേതിക കാരണങ്ങൾ കൊണ്ടുമാത്രമാണ് സുപ്രീം കോടതി സ്‌റ്റേ നൽകിയതെന്ന് പരാതിക്കാരനായ ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു. താൻ ഉന്നയിച്ച വിഷയങ്ങളിൽ യാഥാർഥ്യമുണ്ടെന്ന് കോടതി പറഞ്ഞുവെന്നും ജോമോൻ പറഞ്ഞു.