Kerala

ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് നല്ല രീതിയിൽ പ്രതികരിക്കുന്നു

ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മന്ത്രി പി രാജീവ്. ആരോഗ്യനില മെച്ചപ്പെട്ട് വരുന്നുണ്ട്. സിടി സ്‌കാനിങ് നടത്തിയശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കും. പ്രത്യേക മെഡിക്കൽ സംഘം ഉമ തോമസിനെ നിരീക്ഷിക്കുന്നുണ്ട്. സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയെക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

ഉമ തോമസ് മരുന്നുകളോട് മികച്ച രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് കൊച്ചി റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോക്ടർ കൃഷ്ണനുണ്ണിയും അറിയിച്ചു. രക്തസമ്മർദത്തിലെ വ്യതിയാനം ഒഴിച്ചാൽ മറ്റ് പ്രശ്‌നങ്ങളില്ല. എന്നാൽ ആശങ്ക പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ലെന്നും നിലവിലെ ചികിത്സാ രീതി തുടരുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, അപകടത്തെ തുടർന്ന് ജിസിഡിഎ എൻജിനീയർമാർ സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി. സ്റ്റേജ് നിർമിച്ചത് അനുമതിയില്ലാതെയാണെന്ന് എൻജിനീയർമാർ പറഞ്ഞു. സംഭവത്തിൽ സംഘാടകരായ മൃദംഗ വിഷൻ, സ്റ്റേജ് നിർമാതാക്കൾ എന്നിവരുടെ പേരിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു.

Related Articles

Back to top button
error: Content is protected !!