World

28 വര്‍ഷം മുമ്പ് മരിച്ച ബാബാ വാംഗയുടെ പ്രവചനം വീണ്ടും; 2025 മഹാദുരന്തങ്ങളുടെ വര്‍ഷം; അന്യഗ്രഹ ജീവികളെത്തും യൂറോപ്പ് തകരും

പ്രവചനങ്ങളുടെ സത്യാവസ്ഥ തേടി മാധ്യമങ്ങള്‍

1996ല്‍ മരിച്ച ലോക പ്രശസ്തയായ പ്രവചനക്കാരി. നിരവധി പ്രവചനങ്ങള്‍ നടത്തുകയും അവയെല്ലാം ശരിയാകുകയും ചെയ്തിട്ടുണ്ടെന്ന് അനുയായികള്‍ അവകാശപ്പെ-ടുന്ന ബള്‍ജീരിയക്കാരി ബാബാബ വാംഗ. എല്ലാ വര്‍ഷാവസാനവും അടുത്ത വര്‍ഷത്തെ പ്രവചനങ്ങള്‍ നടത്തി മാധ്യമങ്ങളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ശ്രദ്ധ പിടിച്ചുപറ്റിയ ബാംബ വാംഗയുടെ പ്രവചനങ്ങള്‍ പതിവ് തെറ്റാതെ ഇക്കുറിയും എത്തി.

അന്യഗ്രഹ ജീവികള്‍ ഭൂമിയിലെത്തും, യൂറോപ്പ് തകരും, മൂന്നാം ലോക മഹായുദ്ധ ആസന്നം, സിറിയയില്‍ നിന്ന് യുദ്ധം പൊട്ടിപ്പുറപ്പെടും, 2025ലേത് മഹാദുരന്തങ്ങളുടെ വര്‍ഷമാണ് എന്നിങ്ങനെയുള്ള പ്രവചനങ്ങളാണ് ഇക്കുറി ബാംബ വാംഗയുടേതെന്ന് പറഞ്ഞ് പുറത്തുവന്നിരിക്കുന്നത്.

സോവിയറ്റ് യൂണിയന്റെ പതനം. ചെര്‍ണോബൈല്‍ ദുരന്തം, ജോസഫ് സ്റ്റാലിന്റെ അന്ത്യം, സെപ്റ്റംബര്‍ 11 ആക്രമണം, ഒബാമയുടെ തിരഞ്ഞെടുപ്പ് വിജയം എന്നിവയെല്ലാം ബാബാ വാംഗ പ്രവചിച്ചിരുന്നതായി അവരുടെ അനുയായികള്‍ അവകാശപ്പെടുന്നുണ്ട്.

എന്നാല്‍, 1996 ആഗസ്റ്റ് 11ന് തന്റെ 84ാം വയസ്സില്‍ മരിച്ച ഒരാളെങ്ങനെ ഓരോ വര്‍ഷവും പതിവ് തെറ്റാതെ പ്രവചനങ്ങള്‍ അറിയിക്കുന്നതെന്നാണ് പൊതുജനങ്ങളുടെ ചോദ്യം. മാധ്യമങ്ങളും ഈ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതോടെ ബാബാ വംഗയുടെ അനുയായികള്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി.

ജീവിക്കുന്ന കാലത്ത് തന്റെ ജോലിക്കാരോടും അനുയായികളോടുമായി പറഞ്ഞ കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും 51ാം നൂറ്റാണ്ടുവരെയുള്ള പ്രവചനങ്ങള്‍ ഇത്തരത്തില്‍ എഴുതിവെച്ചിട്ടുണ്ടെന്നും അനുയായികള്‍ അവകാശപ്പെടുന്നു. വാംഗയുടെ അനുയായികളെന്ന് പറയപ്പെടുന്ന ഒരു വിഭാഗം സജീവമായി ഇപ്പോള്‍ രംഗത്തുണ്ട്.

അതേസമയം, ഇത് ഒരു വിഭാഗം അനുയായികളുടെ കെട്ടുകഥകളാണെന്നും ബാബയുടേതെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന പ്രവചനങ്ങളും വാര്‍ത്തകളും വ്യാജമാണെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!