Kerala
കണ്ണൂരിൽ കുഞ്ഞിനെ കടലിൽ എറിഞ്ഞു കൊന്ന സംഭവം; പ്രതിയായ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു
കണ്ണൂരിൽ കുഞ്ഞിനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ പ്രതിയും കുട്ടിയുടെ അമ്മയുമായ ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഷം കഴിച്ച നിലയിൽ ശരണ്യയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപം മുറിയെടുത്ത ശേഷമായിരുന്നു ആത്മഹത്യാ ശ്രമം
കേസിൽ തളിപ്പറമ്പ് കോടതിയിൽ ഇന്ന് വിചാരണ തുടങ്ങാൻ ഇരിക്കെയാണ് ആത്മഹത്യാ ശ്രമം. 2020 ഫെബ്രുവരിയിലാണ് ശരണ്യ തന്റെ കുഞ്ഞിനെ കടലിൽ എറിഞ്ഞു കൊന്നത്. കുട്ടിയെ കടപ്പുറത്തെ കരിങ്കൽ ഭിത്തിയിൽ തലയ്ക്കടിച്ച് കൊന്ന ശേഷം മൃതദേഹം കടലിലേക്ക് എറിയുകയായിരുന്നു.
കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് ഒന്നര വയസ്സുള്ള സ്വന്തം കുഞ്ഞിനെ ശരണ്യ അതിക്രൂരമായി കൊലപ്പെടുത്തിയത്. പ്രണവ്-ശരണ്യ ദമ്പതികളുടെ മകനായ വിയാനെ തയ്യിൽ കടപ്പുറത്തെ കരിങ്കൽ ഭിത്തികൾക്കിടയിൽ നിന്നാണ് കണ്ടെത്തിയത്.സ