Kerala
പത്തനംതിട്ടയിൽ യുവാവ് അവിഹിത ബന്ധം ആരോപിച്ച് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു

പത്തനംതിട്ട കലഞ്ഞൂരിൽ ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു. അവിഹിത ബന്ധം സംശയിച്ചാണ് കൊലപാതകം. കലഞ്ഞൂർ സ്വദേശി ബൈജുവിന്റെ ഭാര്യ വൈഷ്ണവി(27), ബൈജുവിന്റെ സുഹൃത്ത് വിഷ്ണു(34) എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടുവഴക്കിനെ തുടർന്ന് ഓടി വിഷ്ണുവിന്റെ വീട്ടിലെത്തിയ വൈഷ്ണവിയെ സിറ്റൗട്ടിലിട്ടാണ് ബൈജു വെട്ടിയത്
പിന്നാലെ വിഷ്ണുവിനെയും വിളിച്ചിറക്കി വെട്ടിവീഴ്ത്തി. വൈഷ്ണവി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് വിഷ്ണു മരിച്ചത്. കൊടുവാൾ ഉപയോഗിച്ചാണ് ബൈജു ഇരുവരെയും വെട്ടി വീഴ്ത്തിയത്.
ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11.30ഓടെയാണ് കൊലപാതകം നടന്നത്. ഇരുവരെയും വെട്ടിവീഴ്ത്തിയ ശേഷം ബൈജു വിവരം സുഹൃത്തിനെ വിളിച്ചറിയിച്ചു. ഇയാളാണ് പോലീസിനെ വിളിച്ചത്. ബൈജുവും വിഷ്ണുവും ഒന്നിച്ച് പഠിച്ചവരാണ്.