Kerala
പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു; ആർക്കും പരുക്കില്ല
പത്തനംതിട്ട തടിയൂർ തീയാടിക്കൽ റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. റോഡിൽ നിന്ന് താഴ്ചയിലേക്കുള്ള മതിലിൽ തങ്ങിനിന്ന കാർ നാട്ടുകാർ ചേർന്ന് മരക്കഷ്ണങ്ങൾ കൊണ്ട് താങ്ങിനിർത്തുകയായിരുന്നു.
റാന്നി ഐത്തല സ്വദേശി ലിറ്റോ തോമസും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരുക്കില്ല.
നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.