National

തഞ്ചാവൂരിൽ ഏഴാം ക്ലാസ് വിദ്യാർഥിനി സ്‌കൂൾ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് മരിച്ചു

തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ഏഴാം ക്ലാസുകാരി സ്‌കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. 12കാരി കവിബാലയാണ് മരിച്ചത്.പല്ലത്തൂർ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്നലെ വൈകീട്ടാണ് സംഭവം.

സുഹൃത്തുക്കൾക്കൊപ്പം സൂകൂൾ ഗ്രൗണ്ടിലേക്ക് നടക്കുന്നതിനിടെ 12കാരി കുഴഞ്ഞുവീഴുകയും മൂക്കിൽ നിന്നും രക്തസ്രാവമുണ്ടാവുകയുമായിരുന്നു.ഉടൻ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഇന്നലെ സ്‌കൂളിൽ വിരനിർമാർജന പദ്ധതിയുടെ ഭാഗമായുള്ള ആൽബെൻഡസോൾ ഗുളികകൾ കുട്ടികൾക്ക് നൽകിയിരുന്നു. ഇതിന്റെ പാർശ്വഫലമാണോ മരണകാരണം എന്ന് വ്യക്തമല്ല.

Related Articles

Back to top button
error: Content is protected !!