തിരുവനന്തപുരത്ത് യുവതിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊന്നു; പ്രതിക്കായി അന്വേഷണം
തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. കായംകുളം സ്വദേശി ആതിരയാണ്(30) കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാം വഴി ആതിരയുമായി സൗഹൃദത്തിലായ യുവാവാണ് പ്രതിയെന്ന് സംശയിക്കുന്നു. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. രാവിലെ പതിനൊന്നരയോടെയാണ് വീടിനുള്ളിൽ ആതിരയെ മരിച്ച നിലയിൽ കണ്ടത്. കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്ത്രിലെ പൂജാരി രാജീവിന്റെ ഭാര്യയാണ് ആതിര
രാജീവ് ക്ഷേത്രത്തിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെ മരിച്ച നിലയിൽ കണ്ടത്. യുവതിയുടെ സ്‌കൂട്ടറും വീട്ടിൽ കാണാനില്ല. ക്ഷേത്ര കമ്മിറ്റിക്കാർ താമസിക്കാനായി എടുത്ത് നൽകിയ വീട്ടിൽ വെച്ചാണ് ആതിര കൊല്ലപ്പെട്ടത്. എറണാകുളം സ്വദേശിയാണ് പ്രതിയെന്ന് സംശയിക്കുന്ന യുവാവ്
യുവാവ് രണ്ട് ദിവസം മുമ്പും ഇവിടെ എത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. 8.30ന് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് വിവരം. 8.30ന് ആതിര മകനെ സ്‌കൂളിൽ അയക്കുന്നത് അയൽവാസികൾ കണ്ടിരുന്നു.