വയനാട് ടൗൺഷിപ്പിൽ അന്തിമ രൂപമായാൽ കർണാടകയെ അറിയിക്കും; സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി
വയനാട് പുനരധിവാസം സംബന്ധിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പ് പദ്ധതി അന്തിമ രൂപത്തിലാകുമ്പോൾ കർണാടകയെ അറിയിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുതാര്യമായ സ്‌പോൺസൺഷിപ്പ് ഫ്രെയിം വർക്ക് തയ്യാറാക്കി വരികയാണ്. വൈത്തിരി താലൂക്കിൽ കണ്ടെത്തിയ രണ്ട് സ്ഥലങ്ങളിൽ ടൗൺഷിപ്പ് സ്ഥാപിച്ച് പുനരധിവാസം ആലോചിക്കുന്നുണ്ട്
കർണാടക സർക്കാരിന്റേ അടക്കം എല്ലാ ഓഫറുകളും ഉറപ്പ് വരുത്തും. പ്ലാനിന്റെ ഓരോ ഘട്ടവും ട്രാക്ക് ചെയ്യാവുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കുന്നത്. 100 വീടുകൾ നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്ത കർണാടക സർക്കാരിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു. സമഗ്രമായ പുനരധിവാസ പദ്ധതിയിലേക്ക് കർണാടക സർക്കാരിന്റേത് അടക്കം എല്ലാ ഓഫറുകളും സംയോജിപ്പിക്കും
മണ്ണിടിച്ചിലോ മറ്റേതെങ്കിലും പ്രകൃതി ദുരന്തത്തിനോ സാധ്യതയില്ലാത്ത സുരക്ഷിതമായ സ്ഥലങ്ങളിൽ ദുരന്തബാധിതര കുടുംബങ്ങളുടെ പുനരധിവാസം ഒരുക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും മറുപടിയിൽ മുഖ്യമന്ത്രി പറയുന്നു.