Kerala

10, 12 വയസുള്ള കുട്ടികളെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ച സംഭവം; പെൺകുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി

എറണാകുളം കുറുപ്പുംപടിയിൽ അമ്മയുടെ സുഹൃത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കുട്ടികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ചതിന് ശേഷം അമ്മയെ പ്രതി ചേർക്കുന്നത് സംബന്ധിച്ച് പോലീസ് തീരുമാനമെടുക്കും

12, 9 വയസ്സുള്ള പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്. മൂന്ന് വർഷം മുമ്പ് ഇവരുടെ പിതാവ് മരിച്ചിരുന്നു. പിതാവ് രോഗബാധിതനായിരുന്ന സമയത്ത് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി വിളിച്ച വാഹനത്തിന്റെ ഡ്രൈവറാണ് കുട്ടികളെ ഉപദ്രവിച്ച ധനേഷ്.

പിതാവിന്റെ മരണശേഷം കുടുംബവുമായി കൂടുതൽ അടുത്ത ഇയാൾ ശനി, ഞായർ ദിവസങ്ങളിൽ സ്ഥിരമായി വീട്ടിലെത്തും. നാളുകളായി ഇയാൾ ലൈംഗികമായി ഉപദ്രവിക്കുന്ന വിവരം കുട്ടികളിലൊരാൾ കൂട്ടുകാരിയോട് പറയുകയും ഈ സുഹൃത്ത് അധ്യാപികയോട് വിവരം പറയുകയുമായിരുന്നു.

Related Articles

Back to top button
error: Content is protected !!