Kerala
പൊതിച്ചോർ ശേഖരണത്തിനിടെ ഡിവൈഎഫ്‌ഐ പ്രവർത്തകരെ മർദിച്ച സംഭവം; കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്

കണ്ണൂരിൽ പൊതിച്ചോർ ശേഖരണത്തിനിടെ ഡിവൈഎഫ്‌ഐ നേതാക്കളെ മർദിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസ്. പ്രഭാകരൻ എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തത്.
അന്യായമായി തടഞ്ഞുവെച്ചതിനും കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറി വിളിച്ചതിനുമാണ് കേസ്. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് കണ്ണവം പോലീസ് കേസെടുത്തത്
ഇന്നലെയായിരുന്നു സംഭവം. ശരത്, ലാലു എന്നിവർക്കാണ് മർദനമേറ്റത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രഭാകരൻ മർദിച്ചതെന്ന് ഡിവൈഎഫ്‌ഐ നേതാക്കൾ പറഞ്ഞിരുന്നു.