Kerala

അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവം; വിദ്യാർഥിയുടെ വീഡിയോ പുറത്തുവിട്ടതിലടക്കം അന്വേഷണം

പാലക്കാട് ജില്ലയിൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് പ്രധനാധ്യാപകനെ അടക്കം പ്ലസ് വൺ വിദ്യാർഥി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് വിദ്യാഭ്യാസ വകുപ്പ്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് ഉൾപ്പെടെ അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി

വീഡിയോ എടുത്തു പുറത്തുവിട്ട അധ്യാപകരുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. പതിനാറോ പതിനേഴോ വയസ് മാത്രം പ്രായമുള്ള വിദ്യാർഥിയുടെ വീഡിയോ എടുത്തതും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും ശരിയായില്ലെന്നാണ് വിമർശനം.

പാലക്കാട് ആനക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇന്നലെ മുതൽ പ്രചരിച്ച് തുടങ്ങിയത്. ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെ വിദ്യാർഥിയെ സ്‌കൂളിൽ നിന്ന് പുറത്താക്കിയിരുന്നു.

Related Articles

Back to top button
error: Content is protected !!