Kerala
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മർദിച്ച് കെട്ടിയിട്ട സംഭവം; പ്രതികൾ പിടിയിൽ

വാഹനത്തിന് മാർഗതടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മർദിച്ച് വൈദ്യുതി തൂണിൽ കെട്ടിയിട്ട സംഭവത്തിൽ പ്രതികൾ പിടിയിൽ. ആലപ്പുഴ സ്വദേശി വിഷ്ണുദാസ്(31), ഷോളയൂർ സ്വദേശി റെജി മാത്യു(21) എന്നിവരാണ് അറസ്റ്റിലായത്.
ക്ഷീരസംഘങ്ങളിൽ നിന്ന് പാൽശേഖരിക്കുന്ന വാഹനത്തിന്റെ ഡ്രൈവറും സഹായിയുമാണ് ഇവർ. അഗളി ചിറ്റൂർ ഉന്നതിയിലെ സിജു(19)വിനെയാണ് ഇവർ മർദിച്ചത്. ഈ മാസം 24നായിരുന്നു സംഭവം. റോഡിലൂടെ നടന്നുവന്ന സിജു കാൽ തെറ്റി വീണപ്പോൾ മനപ്പൂർവം വാഹനത്തിന് മുന്നിൽ വീണതാണെന്ന് പറഞ്ഞ് ഇവർ മർദിക്കുകയായിരുന്നു
മർദനം സഹിക്കാനാകാതെ സിജു കല്ലെടുത്തെറിഞ്ഞു. ഇതോടെ പിക്കപ്പിന്റെ ചില്ല് പൊട്ടി. ഇതോടെയാണ് ഇവർ യുവാവിനെ റോഡരികിലെ വൈദ്യുതി തൂണിൽ കെട്ടിയിട്ടത്. അരമണിക്കൂറിന് ശേഷം ഇതുവഴി വന്നവരാണ് യുവാവിനെ അഴിച്ചുവിട്ടത്.