Kerala

സമൂഹമാധ്യമം വഴി പെൺകുട്ടിക്ക് അശ്ലീല സന്ദേശം; ബന്ധുക്കൾ ഒരുക്കിയ കെണിയിൽ വീണ ഡോക്ടർ അറസ്റ്റിൽ

സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിക്ക് അശ്ലീല സന്ദേശമയക്കുകയും ബീച്ചിൽ നിന്ന് കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ഡോക്ടർ അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഡോ. അലൻ അലക്‌സാണ്(32) അറസ്റ്റിലായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

പോക്‌സോ കേസിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് കാക്കൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിക്ക് അലൻ നിരന്തരം അശ്ലീല സന്ദേശമയച്ചിരുന്നു. പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. ഇതോടെ ബന്ധുക്കൾ ആസൂത്രണം ചെയ്തത് പ്രകാരം ഡോക്ടറോട് ബീച്ചിലെത്താൻ ആവശ്യപ്പെടുകയായിരുന്നു

കണ്ണൂരിൽ നിന്ന് അലൻ കാറിൽ ബീച്ച് റോഡിലെത്തി. കുട്ടിയെ ബന്ധപ്പെട്ടപ്പോൾ കടപ്പുറത്തേക്ക് വരാൻ നിർദേശിച്ചു. ഡോക്ടർ എത്തിയതോടെ കാത്തുനിന്ന ബന്ധുക്കൾ പിടിച്ചുവെച്ചു. തുടർന്ന് വെള്ളയിൽ പോലീസിനെ വിവരം അറിയിച്ചു. പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് ഡോക്ടർ അശ്ലീല സന്ദേശമയച്ചെന്ന് കണ്ടെത്തിയതോടെയാണ് പോക്‌സോ വകുപ്പ് ചേർത്ത് അറസ്റ്റ് ചെയ്തത്.

Related Articles

Back to top button
error: Content is protected !!