Sports

തകർപ്പൻ സ്‌കോറിലേക്ക് കുതിച്ച് ഇന്ത്യ എ; കരുൺ നായർക്ക് ഇരട്ട സെഞ്ച്വറി

ഇംഗ്ലണ്ട് ലയൺസിനെതിരായ ആദ്യ ടെസ്റ്റിൽ മലയാളി താരം കരുൺ നായർക്ക് ഡബിൾ സെഞ്ച്വറി. 272 പന്തുകളിൽ നിന്നാണ് കരുൺ 200 തികച്ചത്. രണ്ടാം ദിവസം കളി തുടരുമ്പോൾ ഇന്ത്യ എ 7 വിക്കറ്റ് നഷ്ടത്തിൽ 518 റൺസ് എന്ന നിലയിലാണ്. 21 റൺസുമായി ഹർഷ് ദുബെയും 12 റൺസുമായി അൻഷുൽ കാംബോജുമാണ് ക്രീസിൽ

ഒന്നാം ദിനം കളി നിർത്തുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 409 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ എ. ആദ്യ ദിനം 246 പന്തുകളിൽ 186 റൺസുമായി പുറത്താകാതെ നിന്ന കരുൺ രണ്ടാം ദിനം തുടക്കത്തിൽ തന്നെ ഇരട്ട സെഞ്ച്വറി തികച്ചു. തൊട്ടുപിന്നാലെ കരുൺ പുറത്താകുകയും ചെയ്തു

281 പന്തിൽ 26 ഫോറും ഒരു സിക്‌സും സഹിതം 204 റൺസാണ് താരം നേടിയത്. ധ്രുവ് ജുറേൽ 94 റൺസിന് വീണു. നിതീഷ് കുമാർ റെഡ്ഡി ഏഴ് റൺസ് എടുത്തും ഷാർദൂൽ താക്കൂർ 27 റൺസിനും പുറത്തായി. ഇന്നലെ സർഫറാസ് ഖാൻ 92 റൺസെടുത്തും യശസ്വി ജയ്‌സ്വാൾ 24 റൺസിനും അഭിമന്യു ഈശ്വരൻ 8 റൺസിനും വീണിരുന്നു

Related Articles

Back to top button
error: Content is protected !!