സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യയും യുകെയും ഒപ്പിട്ടു; ചരിത്രപരമായ ദിനമെന്ന് മോദി

ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുകെ സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രിമാർ കരാറിൽ ഒപ്പിട്ടത്. ചരിത്രപരമായ ദിവസം ഏറെ നാളത്തെ പ്രയത്‌നത്തിന്റെ ഫലമാണിതെന്ന് മോദി പ്രതികരിച്ചു. ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യുന്ന കരാറാണ് ഇതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും പ്രതികരിച്ചു
കരാർ പ്രകാരം ബ്രിട്ടനിലേക്കുള്ള 99 ശതമാനം ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്കും തീരുവ ഒഴിവാകുമെന്നും ഇത് വലിയ നേട്ടമാകുമെന്നും ഇന്ത്യൻ വാണിജ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ബ്രിട്ടിന്റെ 90 ശതമാനം ഉത്പന്നങ്ങൾക്കും തീരു കുറയും
ഇന്ത്യയിൽ നിന്ന് തുണിത്തരങ്ങൾ, പാദരക്ഷകൾ, രത്‌നങ്ങൾ, ആഭരണങ്ങൾ, വാഹന ഘടകങ്ങൾ എന്നിവയുടെ നിലവിലെ 4 ശതമാനം മുതൽ 16 ശതമാനം വരെയുള്ള തീരുവ ഒഴിവാകും. യുകെയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവ നിലവിലെ 100 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയും.