ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ഇന്ന്; പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യം

ഇംഗ്ലണ്ട്-ഇന്ത്യ നാലാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് ഇംഗ്ലണ്ട് മുന്നിട്ട് നിൽക്കുകയാണ്. പരമ്പര നഷ്ടമാകാതിരിക്കണമെങ്കിൽ ഇന്ത്യക്ക് ഈ ടെസ്റ്റിൽ വിജയം അനിവാര്യമാണ്. പരാജയപ്പെട്ട മൂന്നാം ടെസ്റ്റിൽ നിന്ന് വ്യത്യസ്തമായി എന്തൊക്കെ മാറ്റങ്ങളാകും പ്ലേയിംഗ് ഇലവനിലുണ്ടാകുക എന്ന കാത്തിരിപ്പിലാണ് ആരാധകർ
പരുക്കേറ്റ നിതീഷ് കുമാർ റെഡ്ഡിക്ക് പകരം ഷാർദൂൽ താക്കൂറോ കുൽദീപ് യാദവോ ടീമിലെത്തും. ഓപണിംഗിൽ രാഹുൽ-ജയ്‌സ്വാൾ സഖ്യം തുടരും. മൂന്നാം നമ്പറിൽ കരുണിന് വീണ്ടും അവസരം നൽകുമോയെന്നും കാത്തിരുന്ന് കാണണം. കരുൺ പുറത്തായാൽ സായി സുദർശനോ ധ്രുവ് ജുറേലോ മൂന്നാം നമ്പറിൽ എത്തും
നാലാം നമ്പറിൽ നായകൻ ഗില്ലും അഞ്ചാം നമ്പറിൽ റിഷഭ് പന്തും ആറാമനായി ജഡേജയും ക്രീസിലെത്തും. കുൽദീപിന് അവസരം നൽകാനൊരുങ്ങിയാൽ വാഷിംഗ്ടൺ സുന്ദർ പുറത്തിരിക്കേണ്ടി വരും. പരുക്കേറ്റ ആകാശ് ദീപ് നാളെ ഇറങ്ങില്ല. ഇതിനാൽ ജസ്പ്രീത് ബുമ്ര നാലാം ടെസ്റ്റിൽ ഇറങ്ങിയേക്കും.