National

ഇന്ത്യക്ക് യഥാർഥ സ്വാതന്ത്രം ലഭിച്ചത് രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിലൂടെ: മോഹൻ ഭാഗവത്

വിവാദ പരാമർശവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ ഇന്ത്യൻ സ്വാതന്ത്ര സമരത്തോട് ഉപമിച്ചാണ് മോഹൻ ഭാഗവതിന്റെ വാക്കുകൾ.

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിലൂടെ ഇന്ത്യക്ക് യഥാർഥ സ്വാതന്ത്രം ലഭിച്ചു. നേരത്തെ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും അത് സ്ഥാപിക്കപ്പെട്ടിരുന്നില്ല. ഇന്ത്യക്കൊപ്പം സ്വാതന്ത്ര്യം ലഭിച്ച ജപ്പാനും ഇസ്രായേലും ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു.

ഇന്ത്യ ഇപ്പോഴും ദാരിദ്ര്യം ഇല്ലാതാക്കാൻ ചർച്ചകൾ നടത്തുകയാണ്. ഇന്ത്യയെ സ്വയം ഉണർത്താനാണ് രാമക്ഷേത്രത്തിനായുള്ള മുന്നേറ്റം. ഇന്ത്യയുടെ ഉപജീവനവും രാമക്ഷേത്രത്തിലൂടെ യഥാർഥ്യമാകുമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!