Kerala
കാക്കനാട് 17 വയസുകാരനെ ഫ്‌ളാറ്റ് സമുച്ചയത്തിലെ സ്വിമ്മിംഗ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി
കാക്കനാട് 17 വയസുകാരനെ ഫ്‌ളാറ്റ് സമുച്ചയത്തിലെ സ്വിമ്മിംഗ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി. രാവിലെയാണ് സ്വിമ്മിംഗ് പൂളിൽ മൃതദേഹം കണ്ടെത്തിയത്. പ്ലസ് വൺ വിദ്യാർഥിയാണ്. തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപത്തെ ഫ്‌ളാറ്റ് സമുച്ചയത്തിലാണ് സംഭവം
ഇതേ ഫ്‌ളാറ്റ് സമുച്ചയത്തിലെ നാലാം നിലയിലാണ് കുട്ടിയുടെ കുടുംബം താമസിക്കുന്നത്. രാത്രി 12 മണിക്ക് ശേഷമാണ് മരണം നടന്നതെന്നാണ് നിഗമനം. ഫ്‌ളാറ്റിൽ നിന്ന് വീണതാണോ മറ്റെന്തെങ്കിലും സംഭവിച്ചതാണോ തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല
പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്യും.