
രോഹിത്ത് മടങ്ങി വന്ന ടീം ഇന്ത്യക്ക് ന്യൂസിലാന്‍ഡിനോട് നാണംകെട്ട തോല്‍വി————————————– ഏറ്റുവാങ്ങിയ പരമ്പരയിലെ സ്വഭാവം പുറത്തെടുത്തു. ഓസ്‌ട്രേലിയയോട് ഒന്നാം ടെസ്റ്റില്‍ മികച്ച വിജയവും നല്ല ടെക്‌നിക്കും പുറത്തെടുത്ത ടീം ഇന്ത്യ പതറുന്ന കാഴ്ചയാണ് പിങ്ക്—- ടെസ്റ്റില്‍ കണ്ടത്. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യക്ക് വേണ്ടത് 29 റണ്‍സാണ്. ജയിക്കാനല്ല.
–നാണംകെട്ട് തോല്‍ക്കാതിരിക്കാന്‍. 24 ഓവര്‍ പൂര്‍ത്തിയാകുമ്പോഴേക്കും അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യക്ക് 128 റണ്‍സ് മാത്രമെ എടുക്കാന്‍ കഴിഞ്ഞുള്ളൂ. ഓപ്പണര്‍മാരെല്ലാം നിരാശപ്പെടുത്തിയ മത്സരത്തില്‍ റിഷഭ് പന്ത് 25 പന്തില്‍ 28 റെഡ്ഡി 14 പന്തില്‍ 15 എന്നിവരാണ് ക്രീസിലുള്ളത്. പന്തിന് തിളങ്ങാനായില്ലെങ്കില്‍ ഇന്ത്യയുടെ വിക്കറ്റുകള്‍ തുടരെ തുടരെ പോകും. അനായാസ വിജയത്തോടെ ഓസീസ് ആധിപത്യം വീണ്ടെടുക്കും. ഒന്നാം ഇന്നിംഗ്‌സില്‍ 180 റണ്‍സ് എടുത്ത ഇന്ത്യക്കെതിരെ 337 എന്ന കൂറ്റന്‍ സ്‌കോറാണ് ഓസീസ് അടിച്ചെടുത്തത്. ഭദ്രമായ ലീഡോടെ ഇന്ത്യക്കെതിരെ പന്തെറിഞ്ഞ ആതിഥേയര്‍ വിക്കറ്റുകള്‍ ഓരോന്നായി പിഴുതെടുത്തു.
ഓപ്പണര്‍ ജയ്‌സ്വള്‍ 28 റണ്‍സ് എടുത്തപ്പോള്‍ രാഹുല്‍ ഏഴ് റണ്‍സിന് പുറത്തായി. 28 റണ്‍സെടുത്ത ഗില്‍ മാത്രമാണ് കുറച്ചെങ്കിലും പിടിച്ചു നിന്നത്. kകോലി 11ഉം രോഹിത്ത് ആറും റണ്‍സെടുത്ത് പെട്ടെന്ന് തന്നെ ക്രീസ് വിട്ടു.