National

ലോകത്ത് കാൻസർ വ്യാപനത്തിൽ ഇന്ത്യ മുന്നിൽ; മരണ നിരക്കിൽ രണ്ടാം സ്ഥാനം: ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ന്യൂഡൽ‌ഹി: രാജ്യത്ത് കാൻസർ രോഗം അപകടകരമാം വിധം ഉയരുന്നതായി ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (icmr). ഇന്ത്യയിലെ കാൻസർ രോഗികളിലെ മരണനിരക്ക് വലിയ തോതിൽ വർധിക്കുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

രോഗം ബാധിക്കുന്നവരിൽ അഞ്ചിൽ മൂന്നു പേർ മരിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഐസിഎംആർ പഠന റിപ്പോർ‌ട്ടു പ്രകാരം കാൻസർ‌ രോഗികളുടെ എണ്ണത്തിൽ ലോകത്ത് അമെരിക്കയ്ക്കും ചൈനയ്ക്കും ശേഷം മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. എന്നാൽ മരണ നിരക്കിലിന് ചൈനയ്ക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം.

കഴിഞ്ഞ ദശകത്തിൽ കാൻസർ രോഗബാധയിൽ പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കാൻസർ രോഗബാധ കുടുതലായി ഉണ്ടായിരിക്കുന്നത്. വരുന്ന രണ്ട് ദശകങ്ങളിൽ ഈ പ്രവണത വർധിച്ചുകൊണ്ടിരിക്കും. 2025 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് 20 ൽ ഒരു സ്ത്രീയ്ക്ക് സ്തനാർബുദ സാധ്യത കൂടുതലാണെന്നാണ് വിവരം. 2050 ആകുമ്പോഴേക്കും ഇത് പ്രതിവർഷം 3.2 ദശലക്ഷം പുതിയ സ്തനാർബുദ കേസുകളും 1.1 ദശലക്ഷം സ്തനാർബുദ സംബന്ധമായ മരണങ്ങളും ഉണ്ടായേക്കുമെന്നാണ് കണക്കുകൾ. പ്രായമായവർക്ക് ചെറുപ്പകാരെക്കാൾ കാൻസർ സാധ്യത കൂടുതലാണെന്നും കണക്കുകൾ പറയുന്നു.

Related Articles

Back to top button
error: Content is protected !!