ചതിക്കല്ലേ….ബോളര്‍മാരുടെ ഡ്യൂട്ടി അവര്‍ കൃത്യമായി ചെയ്തിട്ടുണ്ട്; ഇനി ബാറ്റര്‍മാരുടെ കൈയ്യിലാണ്….
ഇന്ത്യക്ക് ജയിക്കാൻ ഇനി 278 റൺസ്
പൂണെ: ഇന്ത്യ – ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടെസ്്റ്റില്‍ പതിവ് പോലെ സ്പിന്നര്‍മാര്‍ അവരുടെ ജോലി വൃത്തിയായി ചെയ്തു. വാഷിംഗ്ടണ്‍ സുന്ദര്‍ (56/4), രവീന്ദ്ര ജഡേജ 72/3, അശ്വിന്‍ 97/2 എന്നിവര്‍ ന്യൂസിലാന്‍ഡിന്റെ നടുവൊടിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്‌സ് സ്‌കോര്‍ ഒന്നാം ഇന്നിംഗ്‌സ് പോലെ 255ല്‍ അവസാനിച്ചു. എന്നാല്‍ ആദ്യ ടെസ്റ്റിലും രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്‌സിലും ഉണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പണി പറ്റിച്ചാല്‍ ഇന്ത്യക്ക് രണ്ടാം ടെസ്റ്റിലും പരാജയപ്പെടാം. ഉച്ചഭക്ഷണത്തിന് വേണ്ടി കളി നിര്‍ത്തുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ഒരു വിക്കറ്റിന് 81 റണ്‍സ് എന്ന നിലയിലാണ്. ജയിക്കാന്‍ ഇന്ത്യക്ക് ഇനി 278 റണ്‍സ് വേണം. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ എട്ട് റണ്‍സിന് തുടക്കത്തില്‍ തന്നെ പുറത്തായിരുന്നു. എന്നാല്‍ ജയ്‌സ്വാളിന്റെ ഏകദിന മോഡല്‍ ഇന്നിംഗ്‌സ് ആണ് ഇന്ത്യക്ക് പ്രതീക്ഷ. 36 പന്തില്‍ 46 റണ്‍സ് എന്ന നിലയില്‍ പുറത്താക്കാതെ ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്. ജയ്‌സ്വാളിന് പിന്തുണയുമായി ശുഭ്മാന്‍ ഗില്‍ 20 പന്തില്‍ 22 റണ്‍സ് എന്ന നിലയില്‍ മികച്ച തുടക്കം നല്‍കിയിട്ടുണ്ട്.