Sports

സിഡ്‌നിയിൽ ഓസ്‌ട്രേലിയയെ എറിഞ്ഞു വീഴ്ത്തി ഇന്ത്യ; നാല് റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

സിഡ്‌നി ടെസ്റ്റിൽ ഇന്ത്യക്ക് ഒന്നാമിന്നിംഗ്‌സ് ലീഡ്. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 185 റൺസിനെതിരെ ബാറ്റേന്തിയ ഓസീസ് 181 റൺസിന് ഓൾ ഔട്ടായി. ഇതോടെ നാല് റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് ഇന്ത്യ സ്വന്തമാക്കി. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 16 റൺസ് എന്ന നിലയിലാണ്

ഒന്നിന് 9 റൺസ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ചത്. എന്നാൽ അടിക്ക് തിരിച്ചടി എന്ന ശൈലിയിൽ ഇന്ത്യൻ ബൗളർമാർ നിറഞ്ഞാടിയപ്പോൾ ഓസീസിന് ഇന്ത്യക്ക് മുന്നിൽ ലീഡ് വഴങ്ങേണ്ടി വന്നു. 57 റൺസെടുത്ത ബ്യൂ വെബ്‌സ്റ്ററാണ് ഓസീസിന്റെ ടോപ് സ്‌കോററർ

സ്റ്റീവ് സമിത്ത് 33 റൺസും അലക്‌സ് ക്യാരി 21 റൺസും സാം കോൺസ്റ്റാസ് 23 റൺസും പാറ്റ് കമ്മിൻസ് 10 റൺസുമെടുത്തു പുറത്തായി. മറ്റാർക്കും രണ്ടക്കം തികയ്ക്കാനായില്ല. ഖവാജ രണ്ട് റൺസിനും ലാബുഷെയ്ൻ 2 റൺസിനും വീണു. ട്രാവിസ് ഹെഡ് 4 റൺസെടുത്തും മിച്ചൽ സ്റ്റാർക്ക് ഒരു റൺസിനും നഥാൻ ലിയോൺ 7നും സ്‌കോട്ട് ബോളണ്ട് 9 റൺസിനും വീണു

ഇന്ത്യക്കായി മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. ബുമ്രയും നിതീഷ് കുമാർ റെഡ്ഡിയും രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. ഇതിനിടെ പരുക്കിനെ തുടർന്ന് ബുമ്ര മൈതാനം വിട്ടത് ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്. ബുമ്രയെ നിലവിൽ സ്‌കാനിംഗിന് വിധേയമാക്കാനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബുമ്രയുടെ അഭാവത്തിൽ കോഹ്ലിയാണ് ഇന്ത്യയെ നയിക്കുന്നത്.

Related Articles

Back to top button
error: Content is protected !!